റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ കർശനമാക്കുന്നതിന് ഒമാൻ അധികൃതർ തീരുമാനിച്ചു. 2024 ജൂലൈ 14-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇത് സംന്ധിച്ച അറിയിപ്പ് നൽകിയത്.
2024 സെപ്റ്റംബർ മുതൽ ഇത്തരം വാഹനങ്ങളിലെ ഡ്രൈവർ തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് ആവശ്യമായ കർശനമായ നടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഈ തീരുമാനത്തിൽ വീഴ്ചകൾ വരുത്തുന്നവരെ കണ്ടെത്തുന്നതിനായി ലാൻഡ് ട്രാൻസ്‌പോർട് ഇൻസ്‌പെക്ടർമാർ റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതാണ്. വീഴ്ചകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Image Source: Wikimedia Commons.