2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നു. 2025 ജൂലൈ 21-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
في إطار جهود #وزارة_العمل لتنظيم سوق العمل، ورفع كفاءة الكوادر العاملة في سلطنة عُمان، وضمان ممارستها للمهن وفق المعايير المهنية المعتمدة، تعلن الوزارة عن بدء تطبيق إلزامية الحصول على ترخيص مزاولة المهنة لكافة المهن المحددة في القطاع اللوجستي، وذلك اعتبارًا من 1 سبتمبر 2025م. pic.twitter.com/nEmlPoUEqa
— وزارة العمل -سلطنة عُمان (@Labour_OMAN) July 21, 2025
ഈ അറിയിപ്പ് പ്രകാരം, 2025 സെപ്റ്റംബർ 1 മുതൽ ഒമാനിലെ ട്രക്ക് ഡ്രൈവർമാർ, വാട്ടർ ടാങ്ക് ഓപ്പറേറ്റർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങിയവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാകുന്നതാണ്. ഈ തീരുമാനം ഇത്തരം തൊഴിൽ പദവികളിലുള്ള പ്രവാസികൾക്കും, ഒമാനികൾക്കും ബാധകമാണ്.
തൊഴിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, ഇത്തരം തൊഴിൽപദവികളിലുള്ളവർക്ക് പ്രൊഫഷണൽ യോഗ്യതകളുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത്തരം തൊഴിൽ പദവികളിലേക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്‌കിൽസ് യൂണിറ്റിൽ നിന്നുള്ള പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടതാണ്.
ഇത്തരം പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് ഇല്ലാതെ 2025 സെപ്റ്റംബർ 1 മുതൽ ഈ തൊഴിൽ പദവികളിലേക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, നിലവിലുള്ള വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. https://lssu.ola.om/sign-up എന്ന വിലാസത്തിൽ നിന്ന് ഇത്തരം ലൈസൻസിങ് അപേക്ഷകൾ ഇലക്ട്രോണിക് രൂപത്തിൽ നൽകാവുന്നതും ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാവുന്നതുമാണ്.
താഴെ പറയുന്ന തൊഴിൽ പദവികളിലാണ് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നത്:
- റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ – ട്രൈലെർ).
- വാട്ടർ ടാങ്ക് ഡ്രൈവർ (ട്രാക്ടർ – ട്രൈലെർ).
- ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രൈലെർ).
- വേസ്റ്റ് ട്രാൻസ്‌പോർട് ട്രക്ക് ഡ്രൈവർ.
- ഫുഡ് ഡെലിവറി റെപ്രസെന്ററ്റീവ്.
- ഫുഡ് ഡെലിവറി സൂപ്പർവൈസർ.
Cover Image: Oman News Agency.

