ഒമാൻ: പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകി

Oman

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി. 2022 ഫെബ്രുവരി 9-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അമ്പത് ശതമാനം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്ന രീതിയിലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം പള്ളികളിലെ അഞ്ച് നേരത്തെ പ്രാർത്ഥനകൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് 2022 ഫെബ്രുവരി 9-ന് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു.