രാജ്യത്ത് 2024 സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം സെപ്റ്റംബർ 1 മുതൽ ഒമാനിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് സെപ്റ്റംബർ 3 വരെ നീണ്ട് നിൽക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഫലമായി ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ട്.