രാജ്യത്തിൻറെ ദേശീയ കറൻസിയായ റിയാലിന്റെ ഔദ്യോഗിക ചിഹ്നം ഒമാൻ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഓഫ് ഒമാനാണ് (CBO) റിയാലിന്റ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്.
#البنك_المركزي_العماني يطلق رمز الريال العماني | ✍️
— البنك المركزي العماني (@CentralBank_OM) November 19, 2025
The #CentralBankofOman launches the Omani Riyal Symbol | ✍️ pic.twitter.com/2EcJJLkyZR
2025 നവംബർ 19-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാന്റെ സാമ്പത്തിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണിത്.

ഒമാൻ റിയാലിന് ഒരു ഏകീകൃത ഔദ്യോഗിക ചിഹ്നം സ്വീകരിക്കുന്നതിനുള്ള തീരുമാനം ഒരു ആഗോള സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ ഒമാന്റെ പ്രാധാന്യം ഏറെ ഉയർത്തുന്ന ഒരു ചുവടുവെപ്പാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഗവർണർ H.E. അഹ്മദ് ബിൻ ജാഫർ അൽ മുസല്ലമി ചൂണ്ടിക്കാട്ടി.

ഒമാൻ റിയാൽ പെട്ടന്ന് തിരിച്ചറിയുന്നതിനും, അന്താരാഷ്ട്ര പണമിടപാടുകൾ കാര്യക്ഷമമാക്കുന്നതിനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Central Bank of Oman.

