ഒമാൻ: നിലവിലെ സംഭവവികാസങ്ങൾ ഉത്തരവാദിത്വത്തോടെ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

featured GCC News

നിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങളിലും, സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം ഉറപ്പാക്കാൻ ഒമാൻ വാർത്താവിനിമയ മന്ത്രാലയം ആഹ്വനം ചെയ്തു. 2026 മാർച്ച് 1-നാണ് ഒമാൻ വാർത്താവിനിമയ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ദ്രുതഗതിയിലുള്ള പ്രാദേശിക സംഭവവികാസങ്ങൾ പങ്ക് വെക്കുന്ന അവസരത്തിൽ പ്രസിദ്ധീകരണങ്ങൾ ദേശീയ താൽപ്പര്യവുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കണമെന്ന് എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളോടും വാർത്താ അക്കൗണ്ടുകളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ഉറപ്പില്ലാത്ത വിവരങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ പങ്ക് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • സമകാലിക സംഭവങ്ങങ്ങൾ റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ എല്ലാ രീതിയിലുള്ള അതിനാടകീയതയും ഒഴിവാക്കേണ്ടതാണ്.