ഒമാൻ: അംഗീകൃത ഇ-കോമേഴ്‌സ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം

GCC News

റമദാൻ ഷോപ്പിംഗുമായി ബന്ധപ്പെട്ട് അംഗീകൃത ഇ-കോമേഴ്‌സ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാൻ ഉപഭോക്താക്കളോട് ഒമാൻ അധികൃതർ ആഹ്വാനം ചെയ്തു.

2025 മാർച്ച് 12-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് അംഗീകൃത ലൈസൻസോടെ പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെയും സാമൂഹിക മാധ്യമ സ്റ്റോറുകളുടെയും സേവനം പ്രയോജനപ്പെടുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്‌തിട്ടിട്ടുണ്ട്. ഇത്തരത്തിൽ അംഗീകൃത ഓൺലൈൻ സ്റ്റോറുകളുടെ പട്ടിക ലഭിക്കുന്നതിനായി ഒമാൻ മറൂഫ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.