ഒമാൻ: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം

featured GCC News

രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ലൈസൻസ് നമ്പറുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്ന് ഒമാൻ അധികൃതർ ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും തങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും, പരസ്യങ്ങളിലും, വിനോദസഞ്ചാര പരിപാടികളിലും പ്രദർശിപ്പിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്.

ടൂറിസം രംഗത്തെ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് ഈ നടപടി. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.