ഒമാൻ: വാണിജ്യ ആവശ്യങ്ങൾക്കായി രാജകീയ ചിഹ്നം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

GCC News

വാണിജ്യ ആവശ്യങ്ങൾക്കായി, മുൻ‌കൂർ അനുമതിയില്ലാതെ രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 3-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം വാണിജ്യ ആവശ്യങ്ങൾക്കായി ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയും, സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഔദ്യോഗിക അനുമതി കൂടാതെ താഴെ പറയുന്നവ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്:

  • രാജകീയ ചിഹ്നം.
  • രാജ കൊട്ടാരങ്ങളുടെ ചിത്രങ്ങൾ.
  • രാജകീയ പള്ളികളുടെ ദൃശ്യങ്ങൾ.

ഇതിന് പുറമെ ഒമാന്റെ ദേശീയ ചിഹ്നം, ദേശീയ പതാക, രാജ്യത്തിൻറെ ഭൂപടം തുടങ്ങിയവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാണ്.

ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസിന് അപേക്ഷിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുന്നതാണ്.