വാണിജ്യ ആവശ്യങ്ങൾക്കായി രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
نعتذر على الخطأ الوارد في المنشور السابق، والذي تم تعديله👇🏻
— وزارة التجارة والصناعة وترويج الاستثمار – عُمان (@Tejarah_om) September 16, 2025
⚠️‼️ تنبيه هام للمؤسسات والشركات التجارية باستخدام مسمى (اليوم الوطني) في المنتجات الوطنية. pic.twitter.com/7g44jfF7mB
ഒമാൻ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വിപണനത്തിനായുള്ള പരസ്യങ്ങളിൽ പാലിക്കേണ്ട നിബന്ധനങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത്തരം പരസ്യങ്ങൾ, പ്രചാരണ പരിപാടികൾ മുതലായവയിൽ നാഷണൽ ഡേ എന്ന പദം മാത്രമായിരിക്കണം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ദൃശ്യങ്ങൾ, രാജകീയ മസ്ജിദുകളുടെ ദൃശ്യങ്ങൾ തുടങ്ങിയവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. താഴെ പറയുന്നവ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്:
- ഒമാൻ സുൽത്താന്റെ ചിത്രം.
- ദേശീയ ചിഹ്നം.
- ദേശീയ പതാക.
- രാജ്യത്തിൻറെ ഭൂപടം
മേൽപ്പറഞ്ഞ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസിന് അപേക്ഷിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുന്നതാണ്.

