മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സാണ് (GFOW) ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
لا تكن شريكًا في الجريمة!#اتحاد_عمال_السلطنة#أمان_لكل_إنسان
— الاتحاد العام للعمال (@gfow_om) September 16, 2025
Don't be an accomplice to the crime#GFOW#SafetyForAll pic.twitter.com/lH8wSTt1cg
ഈ അറിയിപ്പ് പ്രകാരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്കും, ഇത്തരം കുറ്റകൃത്യങ്ങൾക്ക് സഹായം നല്കുന്നവർക്കും പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് GFOW ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിങ് ആരംഭിച്ചിട്ടുള്ള ദേശീയ പ്രചാരണ പരിപാടിയോട് ചേർന്നാണ് GFOW ഈ അറിയിപ്പ് പുറത്തിറക്കിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിയമലംഘനങ്ങൾ GFOW ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- തൊഴിലാളികളുടെ പാസ്സ്‌പോർട്ട് പിടിച്ച് വെക്കുക.
- മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് അഭയം നൽകുക, അവരെ നിയമത്തിൽ നിന്ന് രക്ഷിക്കുന്നതിനുള്ള സഹായങ്ങൾ നൽകുക.
- നിർബന്ധിത തൊഴിൽ സാഹചര്യങ്ങൾ.
- തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുക.
- മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം കൈവശപ്പെടുത്തുക, അവയിൽ ഇടപാടുകൾ നടത്തുക.
- ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുക, മറച്ച് വെക്കുക.
ഒമാനിലെ നിയമങ്ങൾ പ്രകാരംഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും, 300 മുതൽ 1000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

