ഒമാൻ: ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഓപ്പൺ-ടോപ് ബസ് സർവീസ് ആരംഭിച്ചു

featured GCC News

മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള പുതിയ ഓപ്പൺ-ടോപ് ബസ് സർവീസ് പ്രവർത്തനമാരംഭിച്ചു.

ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാതാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

Source: @mwasalat_om.

ഒമാൻടെല്ലുമായി ചേർന്ന് സംയുക്തമായാണ് മുവാസലാത് ഈ ഓപ്പൺ-ടോപ് ടൂർ ബസ് സർവീസ് നടത്തുന്നത്.

വിനോദസഞ്ചാരികൾക്ക് ദോഫാർ ഗവർണറേറ്റിലെ പ്രകൃതിരമണീയമായ ആകർഷണങ്ങൾ പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ സർവീസ്.