അബുദാബി: യു എ ഇ ജെറ്റ് സ്കീ മാരത്തോൺ ആദ്യ റൗണ്ട് ഒക്ടോബർ 26-ന്

featured UAE

യു എ ഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് 2024 ഒക്ടോബർ 26-ന് അബുദാബിയിൽ വെച്ച് നടക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി മറൈൻ സ്പോർട്സ് ക്ലബാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി ബ്രേക്‌വാട്ടറിൽ വെച്ചാണ് ഒക്ടോബർ 26-ന് യു എ ഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് നടക്കുന്നത്.

യു എ ഇയിൽ നിന്നുള്ള പ്രഫഷണൽ ജെറ്റ് സ്കീ മാരത്തോൺ മത്സരാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നതാണ്.