സൗദി: 9 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്ത് ഇതുവരെ 9 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി ഏതാണ്ട് 587 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് ഈ വാക്സിൻ കുത്തിവെപ്പുകൾ നൽകിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഏപ്രിൽ 30-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അതേസമയം, സമൂഹത്തിലെ കൂടുതൽ പേരിലേക്ക് വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ-അലി വ്യക്തമാക്കി. മുഴുവൻ ജനങ്ങളോടും രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രാദേശിക ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റമദാനിലെ അവസാന ദിവസങ്ങളിലും, ഈദുൽ ഫിത്ർ വേളയിലും രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.