ഷാർജ: ഹിജ്‌റ പുതുവർഷ അവധി ദിനത്തിൽ പാർക്കിങ്ങ് സൗജന്യം

UAE

നഗരത്തിലുടനീളമുള്ള പൊതു പാർക്കിങ്ങ് ഇടങ്ങളിൽ, ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു. പൊതു അവധിദിനങ്ങളിലുൾപ്പടെ എല്ലാ ദിവസങ്ങളിലും പാർക്കിങ്ങ് ഫീ ഈടാക്കുന്ന ഏതാനം പാർക്കിങ്ങ് കേന്ദ്രങ്ങൾ ഒഴികെയുള്ള എല്ലാ പാർക്കിങ്ങ് ഇടങ്ങളിലും ഓഗസ്റ്റ് 23-ന് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

ഷാർജയിൽ പാർക്കിങ്ങ് സൗജന്യമല്ലാത്ത ഇടങ്ങൾ:

  • Al Hisn Street (Bank Complex)
  • Corniche Street (both sides)
  • Qays Ibn Abi Sa’sa’ah Street
  • Central Souq parking
  • Corniche Street (Khalid Lagoon side)
  • University City Road

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലും മറ്റും പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും, പാർക്കിങ്ങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും മുൻസിപ്പാലിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തു.