അറ്റകുറ്റപ്പണികൾക്കായി 2024 മെയ് 14 മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. 2024 മെയ് 11-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024 മെയ് 14-ന് 12am മുതൽ 2024 ജൂൺ 13, വ്യാഴാഴ്ച വരെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖുറം മേഖലയിൽ അൽ ഇലാം സിറ്റി ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയാണ് ഈ നിയന്ത്രണം.
ഇതിന്റെ ഭാഗമായി റോഡിലെ ഈ ഭാഗങ്ങളിൽ നിന്നുള്ള ട്രാഫിക് മറ്റു റോഡുകളിലേക്ക് വഴിതിരിച്ച് വിടുന്നതാണ്.
Cover Image: Oman News Agency.