റമദാൻ മാസത്തിലുടനീളം ആഴ്ച്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഓർമ്മപ്പെടുത്തി. 2023 ഏപ്രിൽ 5-ന് രാത്രിയാണ് RTA ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് നൽകിയത്.
റമദാനത്തിലുടനീളം, തിങ്കൾ മുതൽ ശനി വരെയുള്ള ആഴ്ച്ചയിലെ ആറ് ദിവസങ്ങളിൽ, ദിനവും രാത്രി 1 മണിമുതൽ രാവിലെ 6 മണിവരെ അൽ മക്തൂം പാലത്തിൽ ഗതാഗതം അനുവദിക്കുന്നില്ലെന്ന് RTA വ്യക്തമാക്കി. ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന സമയങ്ങളിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റു റൂട്ടുകൾ RTA ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- അൽ ഗർഹൗദ് ബ്രിഡ്ജ്.
- ബിസിനസ് ബേ ബ്രിഡ്ജ്.
- അൽ ഷിന്ദഗ ടണൽ.
- ഇൻഫിനിറ്റി ബ്രിഡ്ജ്.