2023 മെയ് 1 മുതൽ ആഴ്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 1 മുതൽ മെയ് 13 വരെയുള്ള കാലയളവിൽ, തിങ്കൾ മുതൽ ശനി വരെയുള്ള ആഴ്ച്ചയിലെ ആറ് ദിവസങ്ങളിൽ, ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അൽ മക്തൂം പാലത്തിൽ ഗതാഗതം അനുവദിക്കുന്നില്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന സമയങ്ങളിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റു റൂട്ടുകൾ RTA ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- അൽ ഗർഹൗദ് ബ്രിഡ്ജ്.
- ബിസിനസ് ബേ ബ്രിഡ്ജ്.
- അൽ ഷിന്ദഗ ടണൽ.
- ഇൻഫിനിറ്റി ബ്രിഡ്ജ്.
Cover Image: Imre Solt. Image Source: https://commons.wikimedia.org/wiki/File:Al_Maktoum_Bridge_on_8_May_2008.jpg