അബുദാബി: അൽ മക്ത പാലത്തിൽ സെപ്റ്റംബർ 19 വരെ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

അൽ മക്ത പാലത്തിൽ ഇരുവശത്തേക്കും ഏറ്റവും ഇടത് വശത്തെ 2 വരികൾ അടയ്ക്കുന്ന രീതിയിലാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി 11 മണിമുതൽ 2022 സെപ്റ്റംബർ 19, തിങ്കളാഴ്ച പുലർച്ചെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. പാലത്തിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ് സായിദ് ദി ഫസ്റ്റ് സ്ട്രീറ്റുമായി കൂടിച്ചേരുന്ന ഇന്റർസെക്ഷനിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇവിടെ നിന്ന് അൽ മക്ത പാലത്തിലേക്കുള്ള ഇടത് വശത്തെ ലെയിൻ, കോർണിഷ് സ്ട്രീറ്റിലേക്കുള്ള വലത് വശത്തെ ലെയിൻ എന്നിവ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി 11 മണിമുതൽ 2022 സെപ്റ്റംബർ 17, ശനിയാഴ്ച രാത്രി 11 മണിവരെ അടയ്ക്കുന്നതാണ്. ഇതിന് ശേഷം ഇവിടെ നിന്ന് അൽ മക്ത പാലത്തിലേക്കുള്ള വലത് വശത്തെ ലെയിൻ, കോർണിഷ് സ്ട്രീറ്റിലേക്കുള്ള ഇടത് വശത്തെ ലെയിൻ എന്നിവ 2022 സെപ്റ്റംബർ 17, ശനിയാഴ്ച രാത്രി 11 മണിമുതൽ 2022 സെപ്റ്റംബർ 19, തിങ്കളാഴ്ച രാവിലെ 5 മണിവരെ അടയ്ക്കുന്നതാണ്.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിനും, അൽ മവ്ഖീബ് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് കോർണിഷ് ഭാഗത്തേക്കുള്ള ഇടത് വശത്തെ രണ്ട് ലെയിനുകൾ 2022 സെപ്റ്റംബർ 17-ന് അർദ്ധരാത്രി മുതൽ സെപ്റ്റംബർ 19-ന് അർദ്ധരാത്രി വരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.