ഷാർജ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured GCC News

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു. യു എ ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

2022 ഡിസംബർ 1 മുതൽ 2023 ജനുവരി 20 വരെ 51 ദിവസത്തെ കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് ഈ ഇളവ് ലഭ്യമാക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2022 ഡിസംബർ 1-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. ഇതോടൊപ്പം ഇത്തരം പിഴതുകകളോടൊപ്പം ചുമത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട തുകകൾ എന്നിവ റദ്ദ് ചെയ്യാനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

ഫുജൈറ, ഉം അൽ ഖുവൈൻ, അജ്‌മാൻ എന്നീ എമിറേറ്റുകളും സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.