ഫുജൈറ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured UAE

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. 2022 നവംബർ 21-നാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. 2022 നവംബർ 29 മുതൽ രണ്ട് മാസത്തെ കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്.

2022 നവംബർ 26-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. ഇതോടൊപ്പം ഇത്തരം പിഴതുകകളോടൊപ്പം ചുമത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട തുകകൾ എന്നിവയും റദ്ദ് ചെയ്യുന്നതാണ്.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് ഈ ഇളവ് ലഭ്യമാക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഉം അൽ ഖുവൈൻ, അജ്‌മാൻ എന്നീ എമിറേറ്റുകളും സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Cover Image: WAM.