അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം

featured GCC News

അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2024 മെയ് 15, ബുധനാഴ്ച മുതൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 2024 മെയ് 14-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 മെയ് 15 മുതൽ 2024 ഓഗസ്റ്റ് 11, ഞായറാഴ്ച വരെയാണ് ഈ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. താഴെ നൽകിയിട്ടുള്ള മാപ്പിൽ ചുവപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: @ad_mobility.

ഇതിന് പുറമെ അൽ ഐനിലെ താഴെ പറയുന്ന റോഡുകളിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്:

  • മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിൽ – 2024 ജൂൺ 16 വരെ ഈ റോഡിൽ ഇരുവശത്തേക്കും ഇടത് വശത്തെ വരികൾ അടച്ചിടുന്നതാണ്.
  • ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റ് – 2024 ജൂൺ 12 വരെ ഈ റോഡിൽ ഇരുവശത്തേക്കും ഇടത് വശത്തെ വരികൾ അടച്ചിടുന്നതാണ്.