തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് സൗദി ഇന്ത്യൻ എംബസി

GCC News

റിയാദിലെ അൽ ഹദയിൽ ആരംഭിച്ച താത്കാലിക VFS സേവനകേന്ദ്രത്തിൽ എത്തുന്നതിനു പ്രവാസികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 9 മുതൽ തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു. തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായി 2591 Makkah Road, Al Hada, Riyadh 12913 എന്ന വിലാസത്തിലെ VFS കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന സേവനങ്ങളാണ് ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തുന്നത്.

ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിന്റെ വിലാസം:

VFS Center,
Umm Al Hammam,
near Panda Hyper Market at Dove Plaza,
Riyadh

തത്കാൽ വ്യവസ്ഥയിലുള്ള പാസ്പോർട്ട് സേവനങ്ങൾക്കുള്ള അപേക്ഷകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപേക്ഷകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയും റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ എല്ലാ പ്രവർത്തി ദിനങ്ങളിലും നേരിട്ടെത്തി നൽകാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു. ഇതിന് മുൻ‌കൂർ അനുവാദം ആവശ്യമില്ല.

ഓഗസ്റ്റ് 30 2020 മുതൽ തത്കാൽ വ്യവസ്ഥയിലുള്ള പാസ്പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ Joint Visa Application Center, 2591 Makkah Road, Al Hada, Riyadh 12913 എന്ന വിലാസത്തിൽ നിന്ന് ലഭ്യമാക്കുന്നതാണെന്ന് ഓഗസ്റ്റ് 27-നു ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഈ സേവനകളാണ് ഇപ്പോൾ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയിട്ടുള്ളത്.