എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ സൗദി അറേബ്യ ശക്തമായ ആക്രമണം കാഴ്ച വെച്ച മത്സരത്തിൽ പോളണ്ടാണ് ആദ്യ ഗോൾ സ്കോർ ചെയ്തത്.

മത്സരത്തിന്റെ മുപ്പത്തൊമ്പതാം മിനിറ്റിൽ പിയോറ്റർ സിലിനിസ്കി പോളണ്ടിനായി ഗോൾ നേടി.
ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി സൗദി അറേബ്യ നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതിയിൽ പോളണ്ട് ഒരു ഗോളിന്റെ ലീഡ് നിലനിർത്തി. സലേം അൽ ദോസാരി എടുത്ത പെനാലിറ്റി കിക്ക് (45+1′) പോളിഷ് ഗോകീപ്പർ സെസ്നി ഡൈവ് ചെയ്ത് തടഞ്ഞു.

മത്സരത്തിന്റെ എൺപത്തിരണ്ടാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിന്റെ രണ്ടാം ഗോൾ സ്കോർ ചെയ്തു.
Cover Image: Qatar News Agency.