സ്റ്റേഡിയം 974-ൽ നടന്ന പോർച്ചുഗൽ – ഘാന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പോർച്ചുഗൽ വിജയിച്ചു.
മത്സരത്തിന്റെ അറുപത്തഞ്ചാം മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോ പെനാലിറ്റിയിലൂടെ പോർച്ചുഗലിനായി സ്‌കോർ ചെയ്തു.

എന്നാൽ എഴുപത്തിമൂന്നാം മിനിറ്റിൽ ആന്ദ്രേ അയു നേടിയ ഗോളിലൂടെ ഘാന ഒപ്പമെത്തി.

ജോവാ ഫെലിക്സ് (78′), റാഫേൽ ലിയോ (80′) എന്നിവരിലൂടെ പോർച്ചുഗൽ വീണ്ടും ലീഡ് നേടി.
മത്സരത്തിന്റെ എൺപത്തൊമ്പതാം മിനിറ്റിൽ ഒസ്മാൻ ബുകാരി ഘാനയുടെ രണ്ടാം ഗോൾ സ്‌കോർ ചെയ്തു.