ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വായെ തോൽപ്പിച്ചു.
മത്സരത്തിന്റെ അമ്പത്തിനാലാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ടാം ഗോൾ.
ഇതോടെ ഗ്രൂപ്പിൽ രണ്ട് മത്സരത്തിൽ നിന്ന് ആറ് പോയിന്റുമായി പോർച്ചുഗൽ പ്രീ-ക്വാർട്ടർ ഉറപ്പാക്കി.
Cover Image: Qatar News Agency.