അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. യു എ ഇ യൂണിയൻ പ്ലെഡ്ജ് ഡേയുമായി ബന്ധപ്പെട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
Preparations for 54th Eid Al Etihad underway#WamNews https://t.co/PjCpUz8iN5 pic.twitter.com/maXgxVNa0n
— WAM English (@WAMNEWS_ENG) July 18, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ എല്ലാ യു എ ഇ നിവാസികളോടും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
യു എ ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും അദ്ദേഹത്തിൻ്റെ സഹോദരന്മാരും യൂണിയൻ പ്രഖ്യാപനത്തിലും, യു എ ഇ ഭരണഘടനയിലും ഒപ്പുവെച്ച 1971-ലെ ഇതേ ദിനത്തിൽ നടന്ന യോഗത്തിൻ്റെ ബഹുമാനാർത്ഥമാണ് ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി ആഘോഷിക്കുന്നത്. 1971 ഡിസംബർ 2-ന് എമിറേറ്റ്‌സ് ഫെഡറേഷൻ സ്ഥാപിക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു 1971 ജൂലൈ 18-ന് നടന്ന ഈ ചരിത്രപരമായ യോഗം.
2025-ലെ ഡിസംബർ 2-ന് യു എ ഇ അമ്പത്തിനാലാമത് ദേശീയ ദിനമാണ് (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുന്നത്. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഓരോ വേളയും ദേശീയ സത്വം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും, യു എ ഇ മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ, അതിന്റെ പാരമ്പര്യം, ഭാവി അഭിലാഷങ്ങൾ എന്നിവ ആദരിക്കുന്നതിനുമുള്ളതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
WAM

