നബിദിനം: സ്വകാര്യ മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

featured GCC News

നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ഒക്ടോബർ 10-ന് വൈകീട്ടാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നബിദിനത്തിന്റെ അവസരത്തിൽ ഒക്ടോബർ 21-ന് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് MOHRE പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

യു എ ഇയിലെ സർക്കാർ മേഖലയിൽ ഒക്ടോബർ 21-ന് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം 2021 ഒക്ടോബർ 24, ഞായറാഴ്ച മുതലാണ് സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.