രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ട പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ പിടിക്കപ്പെട്ട പ്രവാസികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെമടങ്ങുന്നതിനുള്ള സൗകര്യങ്ങൾ അതാത് രാജ്യങ്ങളിലെ എംബസികൾ കൈക്കൊണ്ട് വരുന്നതായി മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
റെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചിരുന്നു.