ഖത്തർ: ജൂലൈ 1 മുതൽ എല്ലാ പൊതു പാർക്കുകളും തുറക്കും

Qatar

ഖത്തറിലെ എല്ലാ പൊതു പാർക്കുകളും ജൂലൈ 1, ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ സന്ദർശകരെ ഇത്തരം പൊതു ഇടങ്ങളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

https://twitter.com/Baladiya1/status/1277612033815560195

സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. സമൂഹ അകലം, എഹ്ത്രാസ് മൊബൈൽ ആപ്പ് മുതലായ മറ്റു സുരക്ഷാ നിർദ്ദേശങ്ങളും സന്ദർശകർ നിർബന്ധമായും പാലിക്കണം.

പാർക്കുകളിൽ കുട്ടികളുടെ സുരക്ഷ മുതിർന്നവർ ഉറപ്പാക്കണമെന്നും, കളിസ്ഥലങ്ങൾ ഈ ഘട്ടത്തിൽ തുറക്കില്ലെന്നും അധികൃതർ അറിയിച്ചു. പാർക്കുകളിലെ സുരക്ഷാ ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.