നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 27, ബുധനാഴ്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും. ഇത് സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക ഉത്തരവിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ഉത്തരവ് പ്രകാരം ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവ സെപ്റ്റംബർ 27-ന് പ്രവർത്തിക്കുന്നതല്ല.