ജൂൺ 15 മുതൽ ഷാർജയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ്

Qatar

2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. 2022 ജൂൺ 8-നാണ് ഖത്തർ എയർവേസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2022 ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള പ്രതിദിന സർവീസുകളുടെ എണ്ണം മൂന്നാക്കി ഉയർത്തുന്നതാണെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്.