ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. കർശനമായ COVID-19 നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇത്തരം നിയമനങ്ങൾക്ക് അനുമതി നൽകുന്നത്.
താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനാണ് ഖത്തർ അനുമതി നൽകിയിരിക്കുന്നത്:
- ഫിലിപ്പൈൻസ്
- ഇന്ത്യ
- ശ്രീലങ്ക
- ബംഗ്ലാദേശ്
- കെനിയ
- എത്യോപ്യ
- എറിട്രിയ