ഖത്തർ അമീർ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Qatar

ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ഫെബ്രുവരി 17-ന് ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഡോ. എസ് ജയശങ്കർ, അദ്ദേഹത്തോടൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘം എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ, ഖത്തർ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചർച്ചകൾ നടത്തി.

Source: Qatar News Agency.

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽ താനിയും, മറ്റു ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

Source: Qatar News Agency.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.

ന്യൂ ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു.