ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)

Qatar UAE

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ എഴുപത്തേഴാം മിനിറ്റിൽ ഫാബിയോ ലിമാ യു എ ഇയ്ക്ക് വേണ്ടി ഗോൾ നേടി.

മത്സരത്തിന്റെ എൺപത്തെട്ടാം മിനിറ്റിൽ തമീം അൽ അബ്ദുല്ല ഖത്തറിന്റെ സമനില ഗോൾ നേടി.

ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് നാല് പോയിന്റുമായി ഖത്തർ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.