ഖത്തർ: പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് നവംബർ 6, 7 തീയതികളിൽ അവധി

Qatar

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2024 നവംബർ 5-ന് രാത്രി ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നവംബർ 5-ന് നടന്ന ചരിത്രപരമായ ഹിതപരിശോധനയുടെ ആഘോഷത്തിന്റെ ഭാഗമായി 2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവിൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും ബാധകമാണെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2024 നവംബർ 6, 7 തീയതികളിൽ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.