രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മെയ് 30-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2021 ഓഗസ്റ്റ് 16-ന് വിദ്യാലയങ്ങളിലെ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. തുടർന്ന് ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 26 വരെയുള്ള കാലയളവിൽ 2020-21 അധ്യയന വർഷത്തെ ഒന്ന് മുതൽ പന്ത്രണ്ട് ഗ്രേഡ് വരെയുള്ളവരുടെ രണ്ടാം ഘട്ട പരീക്ഷകൾ നടത്തുന്നതാണ്.
2021 ഓഗസ്റ്റ് 29 മുതൽ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. 2021-22 അധ്യയന വർഷത്തെ അർദ്ധവാർഷിക അവധിദിനങ്ങൾ 2021 ഡിസംബർ 19 മുതൽ ഡിസംബർ 30 വരെയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാം സെമസ്റ്റർ 2022 ജനുവരി 2 മുതൽ ആരംഭിക്കുന്നതാണ്.
2022 മാർച്ച് 13 മുതൽ മാർച്ച് 17 വരെ വിദ്യാലയങ്ങൾക്ക് അവധിയായിരിക്കും. ഇതിന് ശേഷം 2022 മാർച്ച് 20 മുതൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുന്നതാണ്.