2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഖത്തർ ട്രാഫിക് വകുപ്പുമായി ചേർന്നാണ് അതോറിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ അറിയിപ്പ് പ്രകാരം, ഇസ്ലാമിക് മ്യൂസിയം ഇന്റർചേഞ്ചിൽ നിന്ന് ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതിനായി വലത്ത് വശത്തേക്ക് തിരിയുന്നതിന് താത്‌കാലികമായി വിലക്കേർപ്പെടുത്തുന്നതാണ്. ഇവിടെ നിന്ന് കോർണിഷിലേക്ക് ഗതാഗതം അനുവദിക്കുമെങ്കിലും, റോഡിലെ വരികളുടെ എണ്ണം താത്‌കാലികമായി കുറയ്ക്കുമെന്നും (ഇരുവശത്തേക്കും) അധികൃതർ അറിയിച്ചിട്ടുണ്ട്.
ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് അലി ബിൻ അമൂർ അത്തിയ സ്ട്രീറ്റിലൂടെ അൽ മ്യൂസിയം സ്ട്രീറ്റിലേക്ക് പ്രവേശിച്ച് കൊണ്ട് യാത്ര തുടരാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.