ഖത്തർ: നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് അറിയിപ്പ്

Qatar

2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി. ജനുവരി 12-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2022 ജനുവരി 13, വ്യാഴാഴ്ച്ച രാത്രി മുതൽ ജനുവരി 15, ശനിയാഴ്ച്ച രാവിലെ വരെ നുഐജ ഇന്റർസെക്‌ഷനിൽ താത്‌കാലികമായി ഗതാഗതം തടസപ്പെടുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Qatar Public Works Authority.

ഡി-റിങ്ങ് റോഡ് വികസന പദ്ധതിയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. നുഐജ ഇന്റർസെക്‌ഷനിലെ വലത്ത് വശത്തേക്ക് തിരിയുന്ന പാതകളിൽ തടസം നേരിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർക്ക് ഫെരീജ് അൽ അലി ഇന്റർസെക്‌ഷൻ, മറ്റു പാതകൾ എന്നിവ പകരമായി ഉപയോഗിക്കാവുന്നതാണ്.