ഖത്തർ: ഏതാനം ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി PHCC

Qatar

രാജ്യത്തെ ഏതാനം ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ 2022 നവംബർ 1 മുതൽ അവസാനിപ്പിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. 2022 ഒക്ടോബർ 31-ന് രാത്രിയാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് നൽകിയിരുന്ന COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ നിർത്തലാക്കുന്നതാണ്:

  • അൽ ഖറാഫ.
  • അൽ റയ്യാൻ.
  • അൽ വജ്ബാഹ്.
  • അൽ വക്ര.
  • ലെയബൈബ്.

ഈ കേന്ദ്രങ്ങളിൽ നിന്ന് നൽകി വന്നിരുന്ന സാധാരണ രീതിയിലുള്ള പരിശോധനകൾ, വാക്സിനേഷൻ സേവനങ്ങൾ എന്നിവ തുടരുന്നതാണ്.