ഖത്തർ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

featured GCC News

ഖത്തറിലെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് 2025 ജൂൺ 1-ന് ഖത്തർ അമീരി ദിവാൻ ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, ഖത്തറിലെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്.

2025 ജൂൺ 5 മുതൽ ജൂൺ 9, തിങ്കളാഴ്ച വരെ ഖത്തറിലെ സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവയ്ക്ക് ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 10, ചൊവാഴ്ച പുനരാരംഭിക്കുന്നതാണ്.