2022 ഏപ്രിൽ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഏപ്രിൽ 26 മുതൽ രണ്ടാഴ്ച്ചത്തേക്കാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം.
കോർണിഷ് സ്ട്രീറ്റിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്ക് ഇടത് വശത്തേക്ക് തിരിയുന്നിടത്താണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിന്റെ ഭാഗമായാണിത്.
ഈ മേഖലയിലെ വാഹനങ്ങൾ നേരെ മാർഖിയ സ്ട്രീറ്റിലേക്ക് സഞ്ചരിച്ച ശേഷം യു-ടേൺ എടുക്കാവുന്നതാണെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കോർണിഷ് സ്ട്രീറ്റിൽ നിന്ന് അൽ റുമേലിയ സ്ട്രീറ്റിലേക്ക് ഇടത് വശത്തേക്ക് തിരിയുന്നിടത്തും, മാർഖിയ എത്തുന്നതിന് മുൻപ് ദഫ്നയിലെ യു-ടേണിലും ഇതോടൊപ്പം ഗതാഗത നിയന്ത്രണം ബാധകമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
ഈ മേഖലയിലെ വാഹനങ്ങൾക്ക് നേരെ അൽ ദിവാൻ അൽ അമീരി ഇന്റർസെക്‌ഷനിലേക്ക് സഞ്ചരിച്ച ശേഷം യു-ടേൺ എടുക്കാവുന്നതാണ്.