ഖത്തർ: ഡി റിങ്ങ് റോഡിൽ ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം

Qatar

ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഏപ്രിൽ 10 മുതൽ ഏപ്രിൽ 16 വരെ ഏഴ് ദിവസങ്ങളിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ദിനവും രാത്രി അഞ്ച് മണിക്കൂർ എന്ന രീതിയിലാണ് ഈ നിയന്ത്രണം. ഓൾഡ് എയർപോർട്ട് ഭാഗത്ത് നിന്ന് വടക്ക് ദിശയിൽ റൗദത് അൽ ഖൈൽ സ്ട്രീറ്റിന്റെ ഏതാനം ഭാഗങ്ങളിൽ നിന്നുള്ളവ ഉൾപ്പടെയുള്ള ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാകുന്നതാണ്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോഡ് അടച്ചിടുന്ന സമയത്ത് ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഫരീജ് അൽ അലി, നുഐജ ഇന്റർസെക്ഷനുകൾ ഉപയോഗപ്പെടുത്തി മറ്റു റോഡുകളിലൂടെ സഞ്ചരിക്കാമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.