ഖത്തർ: ഏപ്രിൽ 8 -ന് സബാഹ് അൽ അഹ്മദ് കോറിഡോറിലെ ബു ഹമൗറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Qatar

2022 ഏപ്രിൽ 8, വെള്ളിയാഴ്ച്ച സബാഹ് അൽ അഹ്മദ് കോറിഡോറിലെ ബു ഹമൗറിൽ എട്ട് മണിക്കൂർ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഏപ്രിൽ 5-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 8-ന് പുലർച്ചെ 2 മണിമുതൽ രാവിലെ 10 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വായ്ബ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന മേഖലയിലാണ് ബു ഹമൗറിൽ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോഡ് അടച്ചിടുന്ന സമയത്ത് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വായ്ബ് ഭാഗത്തേക്ക് സഞ്ചരിക്കുന്നവർ സർവീസ് റോഡുകൾ ഉപയോഗിക്കേണ്ടതാണെന്ന് അതോറിറ്റി അറിയിച്ചു.