ഖത്തർ: വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 20 മുതൽ ഇളവുകൾ അനുവദിക്കും; ഏതാനം വിഭാഗങ്ങൾക്ക് മാസ്ക് ഒഴിവാക്കും

GCC News

രാജ്യത്തെ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 17-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/Qatar_Edu/status/1504368297667706884

വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് 2022 മാർച്ച് 20 മുതൽ ഏർപ്പെടുത്തുന്ന തീരുമാനങ്ങൾ:

  • ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും പന്ത്രണ്ടും, അതിൽ താഴെയും പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാസ്കുകൾ ഒഴിവാക്കാൻ അനുവാദം നൽകിയിട്ടുണ്ട്. മാസ്കുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവയുടെ ഉപയോഗം തുടരാവുന്നതാണ്.
  • വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറുമുള്ള ആന്റിജൻ റാപിഡ് ടെസ്റ്റ് (വീടുകളിൽ നിന്ന് നടത്തുന്ന) മുൻനിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തുടരുന്നതാണ്.