യു എ ഇ: ഏപ്രിൽ 22, 23 തീയതികളിൽ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 22, 23 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 19-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 22, തിങ്കളാഴ്ച വൈകീട്ട് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തികുറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മഴ ഏപ്രിൽ 23, ചൊവ്വാഴ്ചയോടെ യു എ ഇയിൽ പരക്കെ പെയ്യുമെന്നും ഏതാനം ഇടങ്ങളിൽ മഴ ശക്തിപ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തീരദേശമേഖലകളിൽ ഈ കാലയളവിൽ അന്തരീക്ഷ താപനില താഴാനിടയുണ്ട്.