റാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡിൽ 2022 ഓഗസ്റ്റ് 27 മുതൽ രണ്ട് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഓഗസ്റ്റ് 25-ന് വൈകീട്ടാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
2022 ഓഗസ്റ്റ് 27, ശനിയാഴ്ച പുലർച്ചെ 1 മണിമുതൽ രാവിലെ 10 മണിവരെയും, 2022 ഓഗസ്റ്റ് 28, ഞായറാഴ്ച പുലർച്ചെ 1 മണിമുതൽ രാവിലെ 5 മണിവരെയുമാണ് ഈ നിയന്ത്രണം. 974 സ്റ്റേഡിയത്തിലേക്കുള്ള കാൽനടയാത്രികർക്കുള്ള മേൽപ്പാലത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ നിയന്ത്രണം.
ഈ കാലയളവിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ റാസ് അബു അബൗദ് സ്ട്രീറ്റിലിലൂടെ യാത്ര തുടരേണ്ടതാണ്.