ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 11-ന് വൈകീട്ടാണ് ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) ഈ അറിയിപ്പ് നൽകിയത്.
ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ താഴെ പറയുന്ന സമയക്രമത്തിലാണ് QNCC-യിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുന്നത്.
- ഈദുൽ ഫിത്ർ ആദ്യ ദിനത്തിൽ – വൈകീട്ട് 3 മുതൽ രാത്രി 11 വരെ.
- ഈദുൽ ഫിത്ർ രണ്ടാം ദിനം മുതൽ QNCC-യിലെ കേന്ദ്രം ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നതാണ്.
വാക്സിൻ ലഭിക്കുന്നതിനായി മന്ത്രാലയത്തിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് QNCC-യിൽ വാക്സിൻ നൽകുന്നതെന്നും, വാക്-ഇൻ അടിസ്ഥാനത്തിൽ മുൻകൂർ അനുമതിയില്ലാതെ കുത്തിവെപ്പ് നൽകുന്നതല്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുൻഗണനാ ക്രമപ്രകാരം കുത്തിവെപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മന്ത്രാലയം SMS മുഖേന അറിയിപ്പ് നൽകുന്നതാണ്. ഇവർ QNCC-യിൽ ഹാജരാകുന്ന വേളയിൽ സാധുതയുള്ള QID കൈവശം കരുത്തേണ്ടതാണ്.