രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. 2023 ഫെബ്രുവരി 1-ന് വൈകീട്ടാണ് ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയിൽ സാധുതയുള്ളതും, പ്രയോഗക്ഷമമാക്കിയതുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാണ്. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകളുടെ വില്പനയ്ക്ക് 2023 ജനുവരിയിൽ ഖത്തർ വിലക്കേർപ്പെടുത്തിയിരുന്നു.
2023 ഫെബ്രുവരി 1 മുതൽ സിഗരറ്റ് കൂടാതെയുള്ള സിഗാർ, ശീഷയിൽ ഉപയോഗിക്കുന്ന പുകയില തുടങ്ങിയ പുകയില ഉത്പന്നങ്ങൾക്കും ഖത്തർ ഈ വിലക്ക് ബാധകമാക്കിയിട്ടുണ്ട്.
Cover Image: Pixabay.