ഗൾഫ് കപ്പ്: ഖത്തർ – കുവൈറ്റ് (2 – 0)

Kuwait Qatar

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റിനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ അമ്രോ സിറാജ് ഖത്തറിനായി ആദ്യ ഗോൾ സ്‌കോർ ചെയ്തു.

Source: Qatar National Football Team.

മുപ്പത്തെട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച അഹ്‌മദ്‌ അലാലെദീൻ ഖത്തറിന്റെ ലീഡ് ഉയർത്തി.

ഖത്തർ ദേശീയ ടീമിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയ അമ്രോ സിറാജാണ് മത്സരത്തിലെ താരം. ഇതോടെ മൂന്ന് പോയിന്റ് നേടിയ ഖത്തർ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നേടി.

യു എ ഇയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടിയ ബഹ്‌റൈനാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.

Cover Image: Qatar News Agency.